Frequently Asked Questions


For Best View use Mozilla Firefox / Google Chrome.

1. സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നത് നിര്‍ബന്ധമാണോ? ആയതിലേക്കുള്ള അപേക്ഷ എല്ലാ പെന്‍ഷന്‍കാരും നല്‍കേണ്ടതുണ്ടോ?

24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറില്‍ ജോലി ചെയ്യുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിര്‍ബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാല്‍ പാർട്ട് ടൈം കണ്ടിജന്റ്/എക്സ് ഗ്രേഷ്യാ/ പേഴ്സണൽ സ്റ്റാഫ് പെൻഷൻ/കുടുംബ പെൻഷൻകാർ ഉൾപ്പെടെയുള്ള എല്ലാ പെന്‍ഷന്‍കാരും അവരെ സംബന്ധിച്ചുള്ള വിവരങ്ങൾ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നല്‍കേണ്ടതുണ്ട്. സംസ്ഥാന കേഡറില്‍ ജോലി ചെയ്യുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍/പെന്‍ഷന്‍കാര്‍/കുടുംബ പെൻഷൻകാർ എന്നിവർക്ക് പദ്ധതി ഓപ്ഷണല്‍ ആണ്.

2. പ്രസ്തുത പദ്ധതിയില്‍ പെൻഷൻകാരുടെ ആശ്രിതരായി പരിഗണിക്കുന്നവര്‍ ആരൊക്കെയാണ്?

(a) പങ്കാളി. (സംസ്ഥാന സർക്കാർ/സർവകലാശാലാ/തദ്ദേശ സ്വയംഭരണ ജീവനക്കാര്‍, സർവ്വീസ്/സർവകലാശാലാ/തദ്ദേശ സ്വയംഭരണ പെൻഷന്‍കാര്‍ എന്നിവർ പ്രസ്തുത വിവരം രേഖപ്പെടുത്തേണ്ടതും കൂടാതെ പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗമായി ചേരേണ്ടതുമാണ്.)
(b) ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കള്‍ ( പ്രായപരിധി ബാധകമല്ല.)

3. പങ്കാളി സര്‍ക്കാര്‍ ജീവനം /പെന്‍ഷണര്‍ ആണെങ്കില്‍ പങ്കാളിയെ സംബന്ധിച്ചുള്ള വിവരം നൽകേണ്ടതുണ്ടോ?

ഉണ്ട്. പങ്കാളി സര്‍ക്കാര്‍ ജീവനം/പെന്‍ഷന്‍കാര്‍ ആണെങ്കിലും പങ്കാളിയുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തുടര്‍ന്ന് പങ്കാളി പദ്ധതിയില്‍ പ്രധാന അംഗമായി വിവരം നല്‍കണം.

4. ബ്ലഡ് ഗ്രൂപ്പ് നല്കുന്നത് നിര്ർബന്ധമാണോ? പ്രൊഫോർമയോടൊപ്പം ഫോട്ടോ നൽകേണ്ടതുണ്ടോ?

ബ്ലഡ് ഗ്രൂപ്പ് സംബന്ധിച്ച വിവരം നല്‍കുന്നത് നിർബന്ധമല്ല . പ്രൊഫോര്‍മയോടൊപ്പം ഫോട്ടോ നല്‍കേണ്ടതില്ല.

5. സമാന സര്‍ക്കാര്‍ പദ്ധതി എന്നാല്‍ എന്താണ്? സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിവരം നല്‍കണമോ?

ECHS, CGHS, CHSS, RSBY തുടങ്ങിയ പദ്ധതികളാണ് ആയതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യ പദ്ധതികളുടെ വിവരം നല്‍കേണ്ടതില്ല.

6. കണ്ടിജന്റ്/പാര്‍ട്ട് ടൈം കണ്ടിജന്റ് പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ എന്നിവർ വിവരം നൽകേണ്ടതുണ്ടോ?

സംസ്ഥാന സർവീസിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പെന്‍ഷൻ വാങ്ങുന്ന എല്ലാ പെൻഷൻകാരും വിവരം നല്‍കേണ്ടതുണ്ട്.

7 . പെൻഷൻകാരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, വൈകല്യമില്ലാത്ത മക്കൾ എന്നിവരെ ആശ്രിതരായി ചേർക്കുവാൻ സാധിക്കുമോ?

ഇല്ല.

8. പെൻഷൻകാരുടെ വിവരശേഖരണത്തിനായുള്ള പ്രഫോമ എവിടെ നിന്നു ലഭ്യമാകും?

പ്രസ്തുത പ്രഫോമ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ ധനകാര്യ വകുപ്പ്, മെഡിസെപ്പ് എന്നിവയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും ആയത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

9. . പെൻഷൻകാർ വിവരം എങ്ങനെ നൽകും?

പെൻഷൻകാർ ഇതു സംബന്ധിച്ച് അപേക്ഷ ഇംഗ്ലീഷ് ബ്ലോക്ക് അക്ഷരത്തിൽ മാത്രം പൂരിപ്പിച്ച് ബന്ധപ്പെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.

10. ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട് ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയ പരിധി വ്യക്തമാക്കാമോ?

ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട് ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ,പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ പ്രസ്തുത പ്രഫോമ പൂരിപ്പിച്ച് തങ്ങളുടെ മാതൃ ട്രഷറിയിൽ 2018 നവംബർ മാസം 15-നുള്ളിൽ സമർപ്പിക്കേണ്ടതാണ്.

11 . ബാങ്ക് വഴിയോ മണിയോർഡർ വഴിയോ പെൻഷൻ കൈപറ്റുന്ന സംസ്ഥാന പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, പാർട്ട് ടൈം കണ്ടിജന്റ് പെൻഷൻകാർ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ,പ്രസ്തുത വിഭാഗങ്ങളിലെ കുടുംബ പെൻഷൻകാർ എന്നിവർ എന്നിവർ അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയ പരിധി വ്യക്തമാക്കാമോ?

ബാങ്ക് വഴിയോ മണിയോർഡർ വഴിയോ പെൻഷൻ കൈപറ്റുന്ന പ്രസ്തുത പെൻഷൻകാർ/ കുടുംബ പെൻഷൻകാർ എന്നിവർ പൂരിപ്പിച്ച അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ 2018 നവംബർ മാസം 15-നുള്ളിൽ സമർപ്പിക്കേണ്ടതാണ്.

12. . സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന കേരള സംസ്ഥാന പെൻഷൻകാർ/ കുടുംബ പെൻഷൻകാർ എന്നിവർ എവിടെ അപേക്ഷ സമർപ്പിക്കണം? ആയതിനുള്ള സമയ പരിധി വ്യക്തമാക്കാമോ?

സംസ്ഥാനത്തിനു പുറത്ത് പെൻഷൻ കൈപറ്റുന്ന കേരള സംസ്ഥാന പെൻഷൻകാർ/ കുടുംബ പെൻഷൻകാർ എന്നിവർ പൂരിപ്പിച്ച അപേക്ഷ ട്രഷറി ഡയറക്ടർക്ക് 2018 നവംബർ മാസം 15 തീയതിക്കുള്ളിൽ രജിസ്ട്രേർഡ് തപാൽ വഴിയോ (ട്രഷറി ഡയറക്ടർ, കൃഷ്ണ ബിൽഡിങ്, തൈക്കാട് പി.ഒ., തിരുവനന്തപുരം- 695014 എന്ന മേൽ വിലാസത്തിൽ ), നേരിട്ടോ സമർപ്പിക്കേണ്ടതാണ്.

13 . ദേശീയ പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്ക് പദ്ധതിയിൽ ചേരുവാൻ താൽപ്പര്യമുള്ള പക്ഷം അപേക്ഷ സമർപ്പിക്കേണ്ടതെവിടെ? ആയതിനുള്ള സമയ പരിധി വ്യക്തമാക്കാമോ?

ദേശീയ പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർക്ക് പദ്ധതിയിൽ ചേരുവാൻ താൽപ്പര്യമുള്ള പക്ഷം പ്രസ്തുത പ്രഫോമ പൂരിപ്പിച്ച് ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിനു 2018 നവംബർ മാസം 15 തീയതിക്കുള്ളിൽ രജിസ്ട്രേർഡ് തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

14. സംസ്ഥാന കേഡറിൽ നിന്നും വിരമിച്ച അഖിലേൻഡ്യ സർവീസ് പെന്‍ഷന്‍കാര്‍ വിവരം എന്നു മുതല്‍ നല്‍കണം?

പ്രസ്തുത വിഭാഗത്തിനു പദ്ധതി ഓപ്ഷണൽ ആണ്. പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേരാവുന്നതാണ്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശവും സമയക്രമവും പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.

15. സ്വയമേവ പദ്ധതിയില്‍ പ്രധാന അംഗമായി ചേരുവാന്‍ അര്‍ഹതയില്ലാതിരിക്കുകയും പങ്കാളിക്കും മക്കള്‍ക്കും പദ്ധതിയില്‍ സ്വഭാവിക അംഗത്വത്തിനു അര്‍ഹതയുള്ള സാഹചര്യത്തില്‍ ആരുടെ ആശ്രിതനായാണ് പദ്ധതിയില്‍ ചേരുവാന്‍ കഴിയുക? ഒന്നില്‍ കൂടുതല്‍ പേരുടെ ആശ്രിതരായി പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുമോ?

പങ്കാളിയുടെ ഒപ്പം വിവരം നല്‍കണം. ഒരാള്‍ക്ക് ഒരാളുടെ ആശ്രിതന്‍/ആശ്രിതയായി മാത്രമേ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ തവണ പദ്ധതിയിൽ ഗുണഭോക്താവായി പേരു ചേര്‍ത്താല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല.

16. സ്വയമേവ പദ്ധതിയില്‍ പ്രധാന അംഗത്വത്തിന് ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു പോലെ അര്‍ഹതയുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ (രണ്ടു പേരും സര്‍ക്കാര്‍ ജീവനക്കാരോ അല്ലെങ്കില്‍ പെന്‍ഷന്‍കാരോ ആകുന്ന പക്ഷം) പ്രത്യേകം അംഗത്വം എടുക്കേണ്ടതുണ്ടോ?

ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍കാരോ ആയ എല്ലാപേരും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമായി ചേരേണ്ടതുണ്ട്.

17. വിവരങ്ങള്‍ ഭാവിയില്‍ തിരുത്തുന്നതിനുള്ള അവസരം ലഭിക്കുമോ?

ആപേക്ഷ സമർപ്പിക്കുന്ന ട്രഷറി തലത്തില്‍ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വിധേയമായി അവസരം നല്‍കുന്നതാണ്.

18.. പദ്ധതിയില്‍ പ്രധാന അംഗത്വത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഭര്‍ത്താവിന്റെ / ഭാര്യയുടെ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമോ?

സാധിക്കില്ല.

19. പാര്‍ട്ട് ടൈം കണ്ടിജന്റ് / കണ്ടിജന്റ് / പാര്‍ട്ട് ടൈം ടീച്ചേഴ്സ് പെൻഷൻകാർ എന്നിവര്‍ പദ്ധതിയുടെ പരിധിയില്‍ വരുമോ? അപ്രകാരമുള്ളവര്‍ വിവരം നല്‍കേണ്ടതുണ്ടോ? അപ്രകാരമുള്ളവർ വിവരം നൽകേണ്ടതുണ്ടോ?

പ്രസ്തുത വിഭാഗം പെൻഷൻകാർ പദ്ധതിയുടെ പരിധിയില്‍ വരുന്നതിനാല്‍ വിവരം നല്‍കേണ്ടതുണ്ട്.

20. . പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാർക്ക് പദ്ധതിയയിൽ അംഗത്വം ലഭിക്കുമോ?

ഇല്ല.

21 . ECHS, CGHS, CHSS എന്നിവയുടെ പരിധിയില്‍ വരുന്ന പെൻഷൻകാർ നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമോ? അപ്രകാരമുള്ളവര്‍ വിവരം നല്‍കേണ്ടതുണ്ടോ?

പ്രസ്തുത വിഭാഗം പെൻഷൻകാർ വിവരം നല്‍കേണ്ടതാണ്. പ്രസ്തുത വിഷയത്തില്‍ ഉചിതമായ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതായിരിക്കും.

22 . സഹോദരന്‍, സഹോദരി എന്നിവരെ പദ്ധതിയില്‍ ആശ്രിതരായി ചേര്‍ക്കുവാന്‍ സാധിക്കുമോ?

ഇല്ല.

23 . ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനത്തില്‍ ഇരിക്കുന്നതോ റിട്ടയര്‍ ചെയ്തതോ ആയ പങ്കാളിയെ പദ്ധതിയില്‍ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ സാധിക്കുമോ?

സാധിക്കും.

24 . ബഹു. മുഖ്യമന്ത്രി/മന്ത്രിമാര്‍/പ്രതിപക്ഷ നേതാവ്/ചീഫ് വിപ്പ് എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ് പെൻഷൻകാർ പദ്ധതിയില്‍ ഉള്‍പ്പെടുമോ? എങ്കില്‍ വിവരം എന്നു മുതല്‍ നല്‍കിത്തുടങ്ങണം?

ഉള്‍പ്പെടും. മറ്റ് പെൻഷൻകാർ വിവരം നല്‍കുന്നതുപോലെ പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരും വിവരം നല്‍കേണ്ടതാണ്.

25. പൊതു മേഖല/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളിലെയും പെന്‍ഷന്‍കാരെ നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? നിലവില്‍ അവര്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ?

പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മേല്‍പ്പറ‍ഞ്ഞ പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആയതിനാല്‍ നിലവില്‍ അവര്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല.

26 . പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവർ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുമോ?

വ്യവസ്ഥകള്‍ക്ക് വിധേയമായി ഉള്‍പ്പെടും.

27 . ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുമ്പോഴും കൈമാറ്റം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?

ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനു എല്ലാ തലങ്ങളിലെ ഓഫീസർമാരും നിയമ പ്രകാരം സ്വീകരിക്കേണ്ട മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്.

28. RSBY പദ്ധതിയിൽ അംഗമായിട്ടുള്ള സർക്കാർ പെൻഷൻകാർ സ്വീകരിക്കേണ്ട നടപടിക്രമം എന്താണ്?

സർക്കാർ പെൻഷൻകാർക്ക് നിലവിലെ ചട്ടങ്ങൾ അനുസരിച്ച് RSBY പദ്ധതിയിൽ അംഗത്വത്തിനു അർഹതയില്ല. അപ്രകാരം അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് തെറ്റായ വിവരം നൽകിയാണ് അംഗത്വം നേടിയിട്ടുള്ളത്. ആയതിനാൽ പ്രസ്തുത വിവരം ബന്ധപെട്ട അധികാരികളെ അറിയിച്ച് ചട്ട പ്രകാരം പ്രസ്തുത അംഗത്വം റദ്ദ് ചെയ്യേണ്ടതും സർക്കാർ ജീവനക്കാക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ പദ്ധതിയിൽ അംഗമാകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

29 . കന്യാസ്ത്രീകളായ പെൻഷൻകാർക്ക് ആശ്രീതരായി ആരെയെല്ലാം ചേർക്കാം.?

പ്രസ്തുത വിഭാഗം പെൻഷൻകാർക്ക് ആശ്രിതരായി നിലവിൽ ആരേയും ചേർക്കുവാൻ സാധിക്കുകയില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആർ. ഭാഗം III ലെ കുടുമ്പ പെൻഷനു വേണ്ടി ആശ്രിതരെ നിർദ്ദേശിക്കുന്നതു സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഇവിടെയും ബാധകമാണ്.

30. പദ്ധതിയിൽ ചേരാൻ അപേക്ഷ നൽകിയാലുടൻ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമോ?

ഇല്ല. പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്നോടിയായിട്ടാണ് വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ മറ്റ് വ്യവസ്ഥകള്‍ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.

31 . ഏതെല്ലാം ആശൂപത്രികൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടും?

പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാ രീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റു വ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.

32. പദ്ധതിയിലൊടുക്കേണ്ട പ്രീമിയം എത്രയാണ്?

പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാ രീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റു വ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.

33. പദ്ധതിയിൽ ലഭ്യമാകുന്ന കവറേജ് എത്രയാണ്?

പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാ രീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റു വ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.

34. പദ്ധതിയിൽ ആയുർ വേദ /ഹോമിയോ/ യുനാനി/സിദ്ധ ചിക്ത്സാ രീതികൾ ഉൾപ്പെടുമോ?

പദ്ധതിയിൽ ഉൾക്കൊള്ളൂന്ന ചിക്തസാ രീതികൾ, ഒടുക്കേണ്ട പ്രീമിയം, ലഭ്യമാകുന്ന കവറേജ്, എംപാനൽഡ് ഹോസ്പിറ്റലുകൾ, മറ്റു വ്യവസ്ഥകൾ എന്നിവ ടെന്‍ഡര്‍ നടപടികൾ പൂർത്തിയായതിനു ശേഷം മാത്രമെ വിശദമാക്കുവാൻ സാധിക്കുകയുള്ളൂ.

35. സംസ്ഥാന സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്ന UGC/AICTE പെൻഷൻകാർ വിവരശേഖരണത്തിനായുള്ള പ്രെഫോമ സമർപ്പിക്കേണ്ടതുണ്ടോ?

ഉണ്ട്.സംസ്ഥാന സർവീസ് പെൻഷണർ എന്ന രീതിയിൽ പ്രസ്‌തുത വിഭാഗങ്ങളിൽപ്പെട്ടവരും വിവരം നൽകേണ്ടതുണ്ട്.

36. കുടുംബ പെൻഷൻകാർ പങ്കാളിയുടെ വിവരം നൽകേണ്ടതുണ്ടോ?

കുടുംബ പെൻഷൻകാർ പുനർ വിവാഹം ചെയ്യുമ്പോൾ അവരുടെ കുടുംബ പെൻഷനുള്ള ഈ പദ്ധതിയിലേക്കുള്ള അംഗത്വത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല.എന്നാൽ കെ.സ്.ആർ ഭാഗം 90 (6) (g) പ്രകാരം മാതാപിതാക്കൾക്ക് തുല്യ ഭാഗമായി കുടുംബ പെൻഷൻ അനുവദിച്ചിട്ടുണ്ടെങ്കിൽ പങ്കാളിയുടെ വിവരം നൽകാവുന്നതാണ്.മാതാപിതാക്കൾക്ക് തുല്യ ഭാഗമായി കുടുംബ പെൻഷൻ അനുവദിച്ചിട്ടുള്ള കേസുകളിൽ ഒരാൾ പ്രധാന അംഗമായി ചേരേണ്ടതും രണ്ടാമത്തെയാളെ ഡിയാളുടെ പങ്കാളിയായി ചേർക്കേണ്ടതുമാണ്

37. കുടുംബ പെൻഷൻകാർക്ക് ആശ്രിതരായി ആരെയെല്ലാം ചേർക്കാം?

മേൽപറഞ്ഞ സാഹചര്യം ഒഴിച്ചു നിർത്തിയാൽ ,ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കളെ (പ്രായപരിധി ബാധകമല്ല) ആശ്രിതരായി ഉൾപ്പെടുത്താവുന്നതാണ് .

38. പ്രഫോമാ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?

പ്രഫോമാ ഇംഗ്ലീഷ് ബ്ലോക്ക് അക്ഷരത്തിൽ തെറ്റ് കൂടാതെ പൂരിപ്പിക്കേണ്ടതും പ്രഫോമയിൽ പി.പി.ഒ നമ്പർ,ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായും വ്യക്തമായും രേഖപ്പെടുത്തേണ്ടതുണ്ട് .

39. പ്രസ്‌തുത പ്രഫോമാ പൂരിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങൾ എങ്ങനെ പരിഹരിക്കാം ?

മെഡിസെപ് വെബ്സൈറ്റിൽ (www.medisep.kerala.gov.in) ലഭ്യമാക്കിയിട്ടുള്ള എഫ്.എ.ക്യ (F.A.Q) മെനു വഴിയോ അല്ലെങ്കിൽ അതിനായി സ്ഥാപിച്ചിട്ടുള്ള സഹായക കേന്ദ്രത്തിലെ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് സംശയങ്ങൾ നിവാരണം ചെയ്യാവുന്നതാണ് .